തിരക്കിൽ രുചി കോംപ്രമൈസ് ചെയ്യണ്ട

തിരുവനന്തപുരം: മുംബൈക്കാരുടെ പ്രിയപ്പെട്ട ഡബ്ബാവാലകൾ ഇനി തിരുവനന്തപുരത്തും. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പ്രിയപ്പെട്ടവരുടെ കൈകളിലെത്തിക്കുന്ന വോവോ ‍ഡബ്ബാവാല സർവ്വീസിന് തലസ്ഥാനത്ത് തുടക്കമായി. ഇനി മുതല്‍ രാവിലെ എണീറ്റുള്ള ഓട്ടപ്പാച്ചിൽ വേണ്ട. തിരക്കിൽ രുചി കോംപ്രമൈസ് ചെയ്യണ്ട. വോവോ ഡബ്ബാവാലാ ആപ്പ് തുറന്ന് ഒന്ന് ക്ലിക്ക് ചെയ്താൽ മതി. നിങ്ങളുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പ്രിയപ്പെട്ടവരുടെ കൈകളിൽ കൃത്യമസമയത്ത് എത്തും.

സ്കൂളിലും കോളേജിലും ഓഫീസിലും തുടങ്ങി കോർപ്പറേഷൻ പരിധിക്കുള്ളിലെവിടെയാണെങ്കിലും വീട്ടിലെ ചോറ്റുപാത്രം നിങ്ങളുടെ കയ്യിലെത്തും. ടാക്സി ഡ്രൈവർമാരായ യുവാക്കളാണ് വോവോ ഡബ്ബാവാല സേവനത്തിന് പിന്നിൽ. നാൽപത് അംഗ സംഘമായി വിപുലീകരിക്കാനാണ് പദ്ധതി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വോവോ ഡബ്ബാവാല ആപ്പ് ഡൗൺലോഡ് ചെയ്യാം.