ഇക്കഴിഞ്ഞ ശനിയാവ്ചയാണ് തലശ്ശേരി കുട്ടിമാക്കൂലില്‍ കേസിനാസ്‌പദമായ സംഭവം നടന്നത്. വീടിന് അടുത്തുള്ള കടയില്‍ സാധനം വാങ്ങാനെത്തിയ അഖിലയേയും അഞ്ജുനയെയും സമീപത്തെ പാര്‍ട്ടി ഓഫീസിലിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ ജാതിപേര് വിളിച്ച് കളിയാക്കി. അപമാനം അസഹ്യമായതോട പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസില്‍ കയറി ചോദ്യം ചെയ്തു. ഇതിന് പിറകെ രാത്രി പെണ്‍കുട്ടികളുടെ വീടിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തില്‍ മൊഴിയെടുക്കാനെന്ന് വ്യാജേനയാണ് പെണ്‍കുട്ടികളെ തലശ്ശേരി എസ്.ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സംഘം ചേര്‍ന്ന് മാരകമായി പരുക്കേല്‍പ്പിക്കുക, അതിക്രമിച്ച് കടക്കുക തുടങ്ങിയ വകുപ്പുകളാണ് രണ്ട് ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ പോലീസ് എടുത്തിട്ടുള്ളത്. കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടികളെ രണ്ടാഴ്ചത്തേക് റിമാന്‍ഡ് ചെയ്തു‌. അഞ്ജുനയുടെ ഒന്നര വയസ്സുള്ള മകളും അമ്മയോടൊപ്പം ജയിലിലേക്ക് പോയി. സംഭവത്തില്‍ പെണ്‍കുട്ടികളെ ആക്രമിച്ചതിന് സിപിഐഎം പ്രവര്‍ത്തകരെയും നേരത്തെ പോലീസ് അറസ്റ്റ്