അഹമ്മദാബാദ്: ഗുജറാത്ത് ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം നടന്നത്.

മേവാനിയുടെ അകമ്പടി വാഹനത്തിന് നേരെ അജ്ഞാതർ കല്ലെറിയുകയായിരുന്നു. ആക്രമണത്തിന് ശേഷം ബിജെപിക്കെതിരെ ശക്തമായ പ്രതികരണവുമായി മേവാനി രംഗത്തെത്തി. ട്വിറ്ററില്‍ ചില്ലുകള്‍ പൊട്ടിയ വാഹനത്തിന്‍റെ ചിത്രസഹിതമായിരുന്നു പ്രതികരണം. ആക്രമണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.