മേവാനിയും മൂന്ന് പേരും ജാമ്യം എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് നാലു പേരെയും സബര്‍മതി ജയിലില്‍ അടച്ചു. നിയമവിരുദ്ധമായി സംഘം ചേരല്‍, സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്.
സര്‍വകലാശാലാ കാമ്പസില്‍ പുതുതായി നിര്‍മിക്കുന്ന നിയമ പഠന വകുപ്പ് കെട്ടിടത്തിന് അംബദ്കറിന്റെ പേരിടണം എന്നാവശ്യപ്പെട്ടാണ് മേവാനിയും സഹപ്രവര്‍ത്തകരും റോഡ് ഉപരോധിച്ചത്. ഉന സംഭവം അടക്കമുള്ള വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സര്‍ക്കാര്‍ ഇതുവരെ വാക്കു പാലിക്കാത്ത സാഹചര്യത്തിലാണ് മേവാനിയും സഹപ്രവര്‍ത്തകരും ജാമ്യം എടുക്കാന്‍ വിസമ്മതിച്ചതെന്ന് രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
