ഗുജറാത്തില്‍ കുതിരയെ വാങ്ങിയ ദളിത് യുവാവിന്‍റെ ജീവനെടുത്തു

First Published 30, Mar 2018, 10:48 PM IST
Dalit Man killed In gujarat for riding horse
Highlights
  • കുതിരയെ വാങ്ങിയ അന്ന് മുതല്‍ യുവാവിന് നേരെ ഭീഷണികളുണ്ടായിരുന്നു
     

അഹമ്മദാബാദ്:കുതിരയെ വാങ്ങുകയും സവാരി നടത്തുകയും ചെയ്തതിന് ദളിത് യുവാവിനെ ഒരുസംഘം കൊലപ്പെടുത്തിയെന്ന് പൊലീസ്. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. പ്രദീപ് രാത്തോട് എന്ന 21 കാരനാണ് കുതിരയെ വാങ്ങിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് കുതിരയെ വാങ്ങുന്നത്. അന്ന് മുതല്‍ ഗ്രാമത്തിലെ മറ്റു ചിലരില്‍ നിന്ന് പ്രദീപ് രാത്തോടിന് ഭീക്ഷണികള്‍ ഉണ്ടായിരുന്നെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.

ഭീക്ഷണികളെ തുടര്‍ന്ന് കുതിരയെ വില്‍ക്കാന്‍ പ്രദീപ് രാത്തോട് ശ്രമിച്ചിരുന്നതായും എന്നാല്‍ താന്‍ അതില്‍ നിന്ന് മകനെ പിന്തിരിപ്പിച്ചിരുന്നതായും പിതാവ് കാലുഭായ് പൊലീസിനോട് പറഞ്ഞു. കുറ്റാരോപിതരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൃഷിയിടത്തിലേക്ക് പോയ മകന്‍ ഏറെ കഴിഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങുകയായിരുന്നു മാതാപിതാക്കള്‍. തുടര്‍ന്നാണ് മകന്‍റെ മൃതദേഹം ഫാമിനടുത്തായി കണ്ടെത്തുന്നത്. തൊട്ടടുത്ത് തന്നെ കുതിരയെയും ചത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തി.

loader