കൊല്ലം: കടയ്ക്കലില്‍ ദളിത് പെണ്‍കുട്ടിയ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശികളായ അനീഷ് ഇയാളുടെ ബന്ധു സുനീഷ് എന്നിവരാണ് പിടിയിലായത്. പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് പ്രതികള്‍ താമസിച്ചിരുന്നത്..ഇന്നലെ സ്കൂളില്‍ നിന്നെത്തിയ പെണ്‍കുട്ടിയെ ഇവര്‍ കടന്ന് പിടിക്കാൻ ശ്രമിച്ചു.

വീടിനകത്തേക്ക് ഓടിക്കയറിയെ പെണ്‍കുട്ടിയെ അനീഷ് പിന്തുടര്‍ന്നു. ബന്ധു സുനീഷിനൊപ്പം വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി..പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ച് കീറിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടിരുന്നു

പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്..പ്രതികള്‍ രണ്ട് പേര്‍ക്കും മറ്റ് നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.