ഗൂഢാലോചനയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ദളിത് സംഘടനകളുടെ സംയുക്തയോഗം
കോട്ടയം സ്വദേശി കെവിന് പി.ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളില് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കേവലമായ വീഴ്ചയല്ലെന്നും മറിച്ച് ക്രിമിനല് ഗൂഢാലോചനയാണെന്നുംദളിത് സംഘടനകളുടെ കൂട്ടായ്മ. ഗൂഢാലോചനയില് പങ്കെടുത്തതിന് കോട്ടയം ഗാന്ധിനഗര് എസ്ഐക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കോട്ടയത്ത് കൂടിയ ദളിത് സംഘടനകളുടെ സംയുക്തയോഗം സര്ക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹ്യപ്രവര്ത്തകന് സണ്ണി എം.കപികാടാണ് സംഭവത്തില് പൊലീസിന്റെ ഇടപെടലിനെക്കുറിച്ച് തങ്ങള്ക്കുള്ള വിമര്ശനം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര് പരിപാടിയില് വിശദീകരിച്ചത്.
ഗാന്ധിനഗര് പൊലീസിന് സാങ്കേതികമായ വീഴ്ച സംഭവിച്ചതാണെന്ന് താന് കരുതുന്നില്ലെന്നും എസ്ഐ ഷിബുവും എഎസ്ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥന്മാരും നേരിട്ട് ഗൂഢാലോചനയില് ഏര്പ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമാണെന്നും സണ്ണി എം.കപികാട് പറഞ്ഞു. "രക്ഷപെട്ടുവന്ന കെവിന്റെ ബന്ധു അനീഷ് വെളിപ്പെടുത്തിയത് പ്രകാരം രാത്രി രണ്ട് മണിക്ക് അക്രമികള് വീടാക്രമിക്കപ്പെടുന്ന സമയത്ത് നൂറ് മീറ്റര് അകലെ എഎസ്ഐ നില്ക്കുന്നുണ്ടായിരുന്നു. അക്രമത്തിനിടെ പെണ്കുട്ടിയുടെ ആങ്ങളയാണ് ഇക്കാര്യം പറഞ്ഞതെന്നാണ് അനീഷ് പറഞ്ഞിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന ഒരു വിവരമാണത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള സര്ക്കാര് ശ്രമം അവസാനിപ്പിക്കണം", സണ്ണി എം.കപികാട് പറഞ്ഞവസാനിപ്പിച്ചു.
