രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലഖ്നൗ: ലൈംഗിക അതിക്രമത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ റായ്പൂരിലാണ് സംഭവം. വീടിന്‍റെ മച്ചില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇഷ്ടികക്കളത്തിലായിരുന്നു പെണ്‍കുട്ടി ജോലിചെയ്തിരുന്നത്. ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിരുന്നു. 

എന്നാല്‍ യുവതിയുടെ പരാതി സ്വീകരിച്ചിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സുബാഷ് ചന്ദിനെ സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ രണ്ടുപുരുഷന്മാര്‍ ലൈംഗിക അതിക്രമം നടത്തിയതായി ആരോപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.