Asianet News MalayalamAsianet News Malayalam

ദളിത് സ്ത്രീകൾ രാജ്യത്ത് അവഗണന നേരിടുന്നതായി പഠനം

  • ഇന്ത്യയിലെ ദളിത് സ്ത്രീകൾ അവഗണന നേരിടുന്നെന്ന് പഠന റിപ്പോർട്ട്
Dalit women in India die younger than upper caste women

ദില്ലി: ദളിത് സ്ത്രീകളിൽ 70 ശതമാനവും വിവേചനം നേരിടുന്നവരാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ((എന്‍ എഫ് എച്ച് എസ്) പഠന റിപ്പോര്‍ട്ട് .ആരോ​ഗ്യപരമായി ദളിത് സമൂഹത്തിലെ സ്ത്രീകൾ  ഉയര്‍ന്ന ജാതിക്കാരേക്കാള്‍ വളരെ പിന്നിലാണെന്നും പഠനത്തിൽ പറയുന്നു. ദളിത് സ്ത്രീകളുടെ മരണം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് നേരത്തെയാണെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ദളിതർക്ക് അവകാശപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കപ്പെടുന്നുതായും പഠനത്തിൽ പറയുന്നു.

സമൂഹത്തിലെ എല്ലാ രംഗത്തും ദളിതർ അവഗണന നേരിടുന്നു. കണക്കുകള്‍ പ്രകാരം വിളര്‍ച്ച രോഗം അഥവാ അനീമിയ ഏറ്റവും കൂടുതലുള്ളത് 25-49 വയസുവരെ പ്രായമുള്ള സ്ത്രീകളിലാണെന്നാണ് പറയുന്നത്. ദളിതർക്കിടയിലാണ് വിളർച്ച രോ​ഗം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.

ഉയര്‍ന്ന ജാതിയിലുള്ള യുവതികളേക്കാള്‍ ദളിത് സ്ത്രീകള്‍ ആയുര്‍ദൈര്‍ഘ്യം കുറവാണെന്നും പഠനത്തിൽ പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് പഠനശാഖകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ദളിത് സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 39 വയസാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജാതിയുടെ പേരിൽ ചികിത്സ നിഷേധിക്കുന്ന അവസ്ഥ ഇന്നും ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ചികിത്സ നിഷേധിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങളാണ് എങ്കിലും അവർക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണെന്നും പഠനത്തിൽ പറയുന്നു.


 

Follow Us:
Download App:
  • android
  • ios