ജില്ലയിലെ ഏറ്റവും വലിയ ജലസംഭണിയായ മലമ്പുഴ അണക്കെട്ടിൽ നിന്ന് വെളളം നൽകിയാലും നേരത്തെയുണ്ടായ മഴക്കെടുതിയിൽ ബണ്ടുകൾ തകർന്നതിനാൽ പലയിടത്തും വെളളമെത്തില്ല.
പാലക്കാട്:കനത്ത വരൾച്ച കണക്കിലെടുത്ത് കാർഷികാവശ്യത്തിനായി പാലക്കാട് ജില്ലയിലെ അണക്കെട്ടുകൾ തുറക്കുന്നു.നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നപ്പോൾ, വേനലെത്തും മുൻപേ കൃഷിയിടങ്ങളിലേക്ക് അണക്കെട്ടുകളിൽ നിന്ന് വെളളം നൽകേണ്ട അവസ്ഥയാണ് പാലക്കാട്ട്
കുടിവെളളക്ഷാമം തുടങ്ങിയില്ലെങ്കിലും കാർഷിക മേഖല പൂർണമായി പ്രതിസന്ധിയിലായി. 1500 ഹെക്ടർപ്രദേശത്തെ നെൽകൃഷിയാണ് നനവ് പ്രതീക്ഷിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ അണക്കെട്ടുകൾ വെളളമെത്തിക്കാനാണ് അധികൃതരുടെ നീക്കം. കിഴക്കൻ മേഖലയായ ചിറ്റൂരിലേക്ക് ആളിയാറിൽ നിന്ന് വെളളമെത്തിത്തുടങ്ങി.
മലമ്പുഴ ഉൾപ്പെടെയുളള അണക്കെട്ടുകളിൽ നിന്ന് വെളളമെത്തുന്നതോടെ മാത്തൂർ, കുഴൽമന്ദം, കോട്ടായി പ്രദേശങ്ങളിലെ ഉണക്ക് ഭീഷണി ഒരു പരിധി വരെ നിയന്ത്രിക്കാം. കർഷകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇപ്പോൾ അണക്കെട്ടുകൾ തുറക്കുന്നത്
വെളളമില്ലാതെ വരണ്ടുണങ്ങി 100 ഹെക്ടറിലേറെ നെൽകൃഷി ഇപ്പോൾത്തന്നെ നശിച്ചുകഴിഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ ജലസംഭണിയായ മലമ്പുഴ അണക്കെട്ടിൽ നിന്ന് വെളളം നൽകിയാലും നേരത്തെയുണ്ടായ മഴക്കെടുതിയിൽ ബണ്ടുകൾ തകർന്നതിനാൽ പലയിടത്തും വെളളമെത്തില്ല.
