മോഷണകുറ്റം ആരോപിച്ച് 11 വയസുകാരിയെ നൃത്ത അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. 

ഇടുക്കി: മോഷണകുറ്റം ആരോപിച്ച് 11 വയസുകാരിയെ നൃത്ത അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി കുമളിയിലാണ് സംഭവം. കുട്ടിയുടെ വായില്‍ തുണിതിരുകിയായിരുന്നു മര്‍ദ്ദനം. 

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ മോഷ്ടിച്ചിട്ടില്ലെന്നും വീട്ടുജോലി ചെയ്യാത്തതിനാണ് മര്‍ദ്ദിച്ചതെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. മര്‍ദ്ദനമേറ്റ കുട്ടി നൃത്ത അധ്യാപിക ശാന്ത മേനോന്‍റെ വീട്ടില്‍ താമസിച്ച് നൃത്തം അഭ്യസിച്ച് വരികയായിരുന്നു.

കുട്ടിയുടെ അമ്മ തമിഴ്നാട്ടിൽ വീട്ടുജോലിക്ക് പോവേണ്ടി വന്ന സാഹചര്യത്തിലാണ് കുട്ടിയെ അധ്യാപികയുടെ വീട്ടില്‍ നിര്‍ത്തിയത്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിനും വീട്ടുജോലി എടുപ്പിച്ചതിനും ശാന്ത മേനോനെതിരെ കുമളി പൊലീസും ചൈല്‍ഡ് ലൈനും കേസെടുത്തിട്ടുണ്ട്.