അവിനാശിന്റെ ഒപ്പം നിന്നവർക്ക് ആർക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായതേയില്ല. അവിനാശിന്റെ ടീഷർട്ടിൽ വെടിയേറ്റതിന്റെ പാടും രക്തവും കണ്ടതോടെയാണ് വെടിയേറ്റെന്ന് മറ്റുള്ളവർക്ക് മനസ്സിലായത്. നെഞ്ചിലേക്കാണ് അക്രമി വെടി വച്ചത്. 

ദില്ലി: കൂടെ നൃത്തം ചെയ്തിരുന്ന ആളെ തമാശയായി കളിയാക്കിയതിന്റെ പേരിൽ നൃത്താധ്യാപകനെ വെടിവച്ച് കൊന്നു. ഇരുപതുകാരനായ അവിനാഷ് സം​ഗ്വാൻ ആണ് കൊല്ലപ്പെട്ടത്. മതപരമായ ആഘോഷങ്ങൾ നടക്കവേ ദില്ലിയിലാണ് സംഭവം. തൊട്ടുടുത്ത് നിന്നാണ് അധ്യാപകനെ പ്രതി വെടിവച്ചു വീഴ്ത്തിയത്. പ്രതിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സംഭവം നടന്ന ഉടനെ തന്നെ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. 

ദില്ലിയിലെ അമ്പലത്തിൽ വച്ച് മതപരമായ നൃത്തം ചെയ്യുകയായിരുന്നു എല്ലാവരും. അവിനാശിന്റെ ഒപ്പം നിന്നവർക്ക് ആർക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായതേയില്ല. അവിനാശിന്റെ ടീഷർട്ടിൽ വെടിയേറ്റതിന്റെ പാടും രക്തവും കണ്ടതോടെയാണ് വെടിയേറ്റെന്ന് മറ്റുള്ളവർക്ക് മനസ്സിലായത്. നെഞ്ചിലേക്കാണ് അക്രമി വെടി വച്ചത്. വാത്മീകി ജയന്തിയോട് അനുബന്ധിച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. 

അവിനാശ് തന്റെ തൊട്ടടുത്ത് നിന്നിരുന്ന അപരിചിതന്റെ ചുവടിനെ കളിയാക്കിയതാണ് പ്രശ്നത്തിന്റെ തുടക്കം. അയാൾ മുന്നോട്ട് വന്നത് അവിനാശിനെ ദേഷ്യത്തോടെ പിടിച്ച് തള്ളി. പരസ്പരം ആരംഭിച്ച് ചെറിയ കയ്യേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആദ്യം തർക്കത്തിന് ശേഷം തിരികെ പോയ പ്രതി രണ്ട് കൂട്ടുകാർക്കൊപ്പം തിരികെ വരികയായിരുന്നു. അവർ മൂവരും ചേർന്നാണ് പിന്നീട് അവിനാശിനെ ആക്രമിച്ചത്. തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിനാശിന്റെ ജീവൻ രക്ഷിക്കാനായില്ല. വെടിയേറ്റ നിമിഷം തന്നെ അവിനാശ് മരിച്ചതായി ഡോക്ടർ വ്യക്തമാക്കി.