കവര്‍ച്ചയ്ക്ക് തൊട്ട് മുമ്പ് നൃത്ത ചുവടുകളുമായി മോഷ്ടാവ്; സിസിടിവി ദൃശ്യങ്ങള്‍
ദില്ലി: കവര്ച്ച നടത്തും മുമ്പ് നൃത്തം ചെയ്യുന്ന മോഷ്ടാവ് സിസിടിവി ക്യാമറയില് കുടുങ്ങി. മൈക്കിള് ജാക്സണെ ഓര്മ്മിപ്പിക്കുന്ന തരത്തിലുള്ള നൃത്ത ചുവടുകളോടെയാൺണ് അയാള് മോഷണത്തിന് ഒരുങ്ങിയത്. കൂട്ടാളിയ്ക്കൊപ്പം ദില്ലിയിലെ ഒരു കട കുത്തി തുറക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷമായിരുന്നു അത്.
ന്യൂസ് ഏജന്സിയായ എഎന്ഐ ആണ് വീഡിയോ ഷെയര് ചെയ്തിരിക്കുന്നത്. അര്ദ്ധരാത്രി വിജനമായ തെരുവിലാണ് ഇയാള് നൃത്തം ചെയ്യുന്നത്. തുടര്ന്ന് തുവ്വാല ഉരപയോഗിതച്ച് മുഖം മറച്ച് ഇവര് കട കുത്തി തുറക്കാന് ആരംഭിക്കുന്നതും വീഡിയോയില് കാണാം. അഞ്ചോളം പേര് ചേര്ന്ന് നാല് കടകളില് നിന്നായി ലക്ഷങ്ങള് വിലവരുന്ന വസ്തുക്കളാണ് മോഷണം നടത്തിയത്.
