Asianet News MalayalamAsianet News Malayalam

ആലപ്പുഴയില്‍ ദേശീയ പാത തകര്‍ന്നു; കുഴികളില്‍ വീണ് അപകടം തുടര്‍ക്കഥ

dangerous gutters in Alappuzha nh
Author
Alappuzha, First Published Jul 15, 2016, 6:00 AM IST

ആലപ്പുഴ: ആലപ്പുഴയില്‍ ചേര്‍ത്തല മുതല്‍ ഓച്ചിറ വരെയുള്ള ദേശീയപാത തകര്‍ന്ന് തരിപ്പണമായി. വലിയ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ക്കൊപ്പം രൂക്ഷമായ ഗതാഗതക്കുരുക്കുമാണ് ഇവിടെയുള്ളത്. മന്ത്രി ജി സുധാകരന്‍ എണ്ണിയ കുഴികളുടെ മൂന്ന് ഇരട്ടിയെങ്കിലും ഇപ്പോള്‍ ആയിക്കാണും.

ചിലര്‍ കുഴിയില്‍ വീഴുന്നു. ചിലര്‍ മറ്റ് വാഹനങ്ങളില്‍ കൊണ്ടിടിക്കുന്നു. കുഴി ഒഴിവാക്കി എടുക്കാന്‍ അപകടകരമായി കയറി വരുന്ന ബസ്സുകള്‍ വേറെയും. ഒരു രക്ഷയുമില്ല.

ചേര്‍ത്തലയില്‍ നിന്ന് തുടങ്ങിയാല്‍ ആലപ്പുഴ ജില്ല അവസാനിക്കുന്ന കായംകുളത്തിനപ്പുറം വരെ ഇതാണ് സ്ഥിതി. മഴയില്ലാത്ത ദിവസങ്ങള്‍ ചില കുഴികളൊക്കെ അടച്ചു. പക്ഷേ അതിനിരട്ടിയായി കുഴികളായിക്കൊണ്ടേയിരിക്കുകയാണ്.

ജി. സുധാകരന്‍ ചേര്‍ത്തലമുതല്‍ കായംകുളം വരെ എണ്ണിയ അയ്യായിരം കുഴികള്‍ ഇന്ന് പതിനായിരമോ ഇരുപതിനായിരമോ ആയിക്കാണും. കുഴി എണ്ണുന്നതല്ലാതെ അടക്കുന്നതിനുള്ള വഴി ആലോചിക്കുന്നില്ല. ടാര്‍ ചെയ്ത് രണ്ടുവര്‍ഷം പോലും പൂര‍്ത്തിയാകുന്നതിന് മുമ്പാണ് ഈ ദേശീയപാത തകര്‍ന്ന് ഇല്ലാതായത്.

Follow Us:
Download App:
  • android
  • ios