ഡാനി ജോസഫിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

First Published 31, Mar 2018, 9:08 PM IST
Dani Joseph funeral
Highlights
  • ഡാനിജോസഫിന്റെ  മൃതദേഹം ചിത്തിരപുരം പള്ളി സിമിത്തേരിയില്‍ സംസ്‌കരിച്ചു.

ഇടുക്കി: കാനഡയില്‍ മരിച്ച മലായാളി വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മനയത്ത് വീട്ടില്‍ ഡാനിജോസഫ് (20)ന്റെ മൃതദേഹം നെടുമ്പാശേരി വിമാനതാവളത്തില്‍ എത്തിയത്. 

തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിയ മൃതദേഹം ഉച്ചയ്ക്ക് രണ്ടുണിവരെ പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്ന് മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ചിത്തിരപുരം പള്ളി സിമിത്തേരിയില്‍ സംസ്‌കരിച്ചു. മൂന്നാറിലെ വ്യാപാരി സംഘടനകള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

കാനഡയില്‍ കുളിനറി മാനേജുമെന്റ് പഠിക്കുവാന്‍ പോയ ഡാനിയെ ഫെബ്രുവരി എട്ടിനാണ് കാണാതാവുകയും മാര്‍ച്ച് പത്തൊന്‍പതിന് പോലീസ് മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്തെ നൂറടിതാഴ്ചയുള്ള കൊക്കയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. ഡാനിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കുകള്‍ സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്ന് മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കുകയായിരുന്നു.
 

loader