ദില്ലി: സമൂഹ മാധ്യമങ്ങളില്‍ മുസ്ലീങ്ങള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഉത്തര്‍പ്രദേശിലെ മതപഠന കേന്ദ്രമായ ദാറുൽ ഉലൂം ദുയൂബന്ദി​ന്‍റെ ഫത്‍വ. സ്വന്തം ഫോട്ടോയും ബന്ധുക്കളുടെ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ഇസ്ലാമിന് എതിരാണെന്നാണ് ഫത്‍വയില്‍ നിര്‍ദ്ദേശിക്കുന്നത്.

നേരത്തെ മുസ്ലീം സ്ത്രീകള്‍ മുടിയും പുരികവും മുറിക്കുന്നത് വിലക്കി ദയൂബന്ദിലെ മത പണ്ഡിതന്മാര്‍ ഫത്​വ പുറത്തിറക്കിയിരുന്നു. മുസ്ലീം സ്​ത്രീകൾ കൺപുരികങ്ങളിലും മുടിയിലും നടത്തുന്ന അലങ്കാരപ്പണികൾ മതവിരുദ്ധമെന്നായിരുന്നു മതവിധി.