ന്യൂയോര്‍ക്ക്: അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിന്‍റെ പ്രചരണത്തിന്‍റെ മാനേജറായ പോൾ മാനഫോർട്ട് പിൻമാറി. കഴിഞ്ഞ രണ്ട് മാസമായി പോൾ ട്രംപിന് വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു. 

റഷ്യയോടും മുൻ ഉക്രൈൻ പ്രസിഡന്‍റ് വിക്ടർ യാൻകോവിച്ചുമായുള്ള അടുപ്പത്തെച്ചൊല്ലിയുള്ള വിമർശനങ്ങളെത്തുടർന്നാണ് രാജിയെന്നാണ് സൂചന. പോളിന്‍റെ തീരുമാനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം ഒരു മികച്ച് പ്രൊഫഷണലാണെന്നും രാജി സ്വീകരിച്ചു കൊണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു.