ദില്ലി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിൽ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തായി. ദേശീയ മാധ്യമമായ ന്യൂസ് 18നാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കറാച്ചിയിൽ പാക് സൈന്യത്തിന്‍റെ കാവലിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. 

പാക്കിസ്ഥാൻ നമ്പറില്‍ നിന്നാണ് ദാവൂദ് ചാനൽ റിപ്പോർട്ടറോട് സംസാരിച്ചത്. ഇതോടെ ദാവൂദ് മരിച്ചു എന്ന പ്രചരണം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മുംബൈ സ്ഫോടനപരന്പരയുടെ മുഖ്യസൂത്രധാരൻകൂടിയായ ദാവൂദ് പാക്കിസ്ഥാനിൽ തന്നെയുണ്ടെന്നും തങ്ങൾക്ക് വിട്ടു നല്കണമെന്നും ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അദ്ദേഹം രാജ്യത്തില്ലെന്നാണ് പാക് നിലപാട്.