പാകിസ്ഥാനിലുള്ള അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിം ദില്ലിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് ദാവൂദിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ദില്ലി അന്താരാഷ്‌ട്ര വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നീ സ്ഥലങ്ങളില്‍ ആക്രമണം നടത്താനാണ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി തയ്യാറെടുക്കുന്നതെന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ സുരക്ഷ കര്‍ശനമാക്കി.