ഡിസിസി പുനസംഘടനക്കെതിരെ പരാതിയുമായി ആദ്യം രംഗത്തെത്തിയത് രാഷ്ട്രീയകാര്യസമിതി അംഗവും എംപിയുമായ കൊടുക്കുന്നില്‍ സുരേഷാണ്. പട്ടികജാതിക്കാരെ അവഗണിച്ചുവെന്ന പരാതി അദ്ദേഹം ഹൈക്കമാന്‍ഡിന് നല്‍കി. അതേസമയം പുനസംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.  ഗ്രൂപ്പുകളില്‍ വേരൂന്നിയവരാണെങ്കിലും ഗ്രൂപ്പ് മേലാളന്മാര്‍ നല്‍കിയ പട്ടിക അതേപടി അംഗീകരിക്കപ്പെട്ടില്ല എന്നതില്‍ വിഎം സുധീരന് സന്തോഷം