കനത്ത മഴയില്‍ വീടിനുള്ളില്‍ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. വീട്ടിലുണ്ടായിരുന്ന നാല് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം കരകുളം പഞ്ചായത്തിലെ കായ്പ്പാടിയിലാണ് ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവന്‍ പൊലിഞ്ഞത് .കനത്ത മഴയില്‍ വീടിന്റെ പിന്‍ഭാഗത്തെ മതിലും മണ്ണും ഇടിഞ്ഞാണ് അപകടമുണ്ടായത്. ചെമ്പകശ്ശേരി സ്വദേശി സലീമിന്റെ ഭാര്യ സജീന, ആറ് മാസം പ്രായമുള്ള മകള്‍ മുഹമ്മദ് ഷിഹാന്‍, മൂന്ന് വയസ്സുകാരി ഷിഫാന എന്നിവരാണ് മരിച്ചത്.

സലീം സജീന ദമ്പതികളുടെ മൂത്ത മകന്‍ നാലു വയസ്സുകാരന്‍ ഷിഫാന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.