കോവളത്ത് മധ്യവയസ്ക്കന്റെ മൃതദേഹം ദുരൂഹമായ നിലയില്‍ കണ്ടെത്തി. കോവളം കെ.എസ് റോഡ് മലവിള വീട്ടില്‍ സെല്‍വന്റെ മൃതദേഹമാണ് വീടിന് സമീപം മരത്തിനോട് ചേര്‍ന്ന് കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിപ്പാടുകളുമുണ്ട്. ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ പരാതി. കോവളം പൊലീസ് അന്വേഷണം തുടങ്ങി.