കൊച്ചി: കൊച്ചിയില്‍ അഴുക്കു ചാലിന്‍റെ സ്ലാബിനടിയില്‍ മൃതദേഹം കണ്ടെത്തി. തമ്മനത്താണ് സംഭവം. തമ്മനം സ്വദേശി ബാലകൃഷ്ണ കമ്മത്തിൻറെ മൃതദേഹമാണ് ഓടയിലെ സ്ലാബിനിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ നാലു ദിവസമായി കാണാനില്ലായിരുന്നു. അബദ്ധത്തില്‍ ഓടയില്‍ വീണ് അപകടം പറ്റിയതാകാം എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.