Asianet News MalayalamAsianet News Malayalam

രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം മീൻപിടുത്തക്കാരുടെ വലയിൽ

മത്സ്യത്തൊഴിലാളികളുടെ  വലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം മീൻപിടിത്തക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്

dead body of a newborn baby from thiruvalla
Author
Thiruvalla, First Published Feb 4, 2019, 11:17 AM IST

തിരുവല്ല: തിരുവല്ലയിൽ മണിമലയാറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ഇരുവള്ളിപ്ര കണ്ണാലിക്കടവിൽ നിന്നാണ് രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിന്‍റെ  മൃതദേഹം  കിട്ടിയത്. 

മത്സ്യത്തൊഴിലാളികളുടെ  വലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം മീൻപിടിത്തക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Follow Us:
Download App:
  • android
  • ios