ഇന്നലെ രാവിലെയാണ് നിധീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പെരിനാട് സ്വദേശി ശ്യാംകുമാറിനെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ശ്യാം പിടിയിലാകുന്നത്. കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്: പ്ലംബിങ് ജോലിക്കാരനായ ശ്യാംകുമാറിന് സ്ഥലത്തെ ഒരു യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം രാത്രി ശ്യാംകുമാര്‍ യുവതിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടത് നിധീഷ് ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റവും മല്‍പ്പിടുത്തവുമുണ്ടായി. അടിപിടിക്കിടെ ശ്യാം തല മൂടാന്‍ ഉപയോഗിച്ച സ്കാര്‍ഫ് നീധീഷിന്റെ കഴുത്തില്‍ വരിഞ്ഞ് ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നിധീഷ് പറഞ്ഞ് നാട്ടുകാ‌ര്‍ അറിയുമെന്ന് പേടിച്ചാണ്  കൊലപ്പെടുത്തിയതെന്ന് ശ്യാം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച തെളിവെടുത്തു.