വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം മക്കയില്‍ നടത്തുന്ന ഒപ്പ് ശേഖരണ കാമ്പയിന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്തു. നാടിന്‍റെ പുരോഗതിയില്‍ മുഖ്യ പങ്കാളികളായ പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തൊടിയൂര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.