ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

മലപ്പുറം: ചേളാരിയിൽ കടലുണ്ടിപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

ഉച്ചക്ക് 12 മണിയോടെ മീന്‍പിടുത്തക്കാരാണ് മൃതദേഹം ഒഴുകിയെത്തുന്നത് കണ്ടത്. തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.