അംഗന്‍വാടി കുട്ടികള്‍ക്കുള്ള അമൃതം പൊടിയില്‍ ചത്ത പല്ലി

First Published 5, Mar 2018, 9:16 PM IST
dead lizard found in amritham powder
Highlights
  • വിതരണം നിര്‍ത്തിവെയ്പിച്ചു
  • അര കിലോ വീതമുള്ള നാല് പാക്കറ്റില്‍ പല്ലി

ആലപ്പുഴ: അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടതിനെ തുടര്‍ന്ന്  ഐ സി ഡി എസ് അധികൃതര്‍ പൊടി വിതരണം നിര്‍ത്തിവെയ്പിച്ചു. കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപം 51-ാം നമ്പര്‍ അംഗന്‍വാടിയിലെ അമൃതം പൊട്ടിയുടെ വിതരണമാണ് ഹരിപ്പാട് ഐ സി ഡി എസ് ഒഫീസിലെ സിഡിപിഒമാരായ സൂപ്പര്‍ വൈസര്‍മാര്‍ സ്ഥലത്തെത്തി സംഭവം അന്വേഷിച്ച് പൊടി വിതരണം റദ്ദ് ചെയ്തത്. 

കടുവങ്കുളം മാധവഭവനത്തില്‍ മനോജ് ഒന്നര വയസുള്ള മകള്‍ക്ക് വാങ്ങിയ അര കിലോ വീതമുള്ള നാല് പാക്കറ്റില്‍ ഒന്നിലാണ് ചത്ത പല്ലിയെ കണ്ടത്. ശനിയാഴ്ചയാണ് സംഭവം. തുറവൂര്‍ സിംഫണി കുടുംബശ്രീ പാക്ക് ചെയ്ത് ഹരിപ്പാട്ടെ അംഗന്‍വാടികള്‍ക്ക് വിതരണം ചെയ്ത അമൃതം പൊടിയാണിത്. 75 ബാച്ചില്‍ പെട്ട പായ്ക്കറ്റാണ്. പല്ലിയെ കണ്ട പാക്കറ്റിലെ സാമ്പിള്‍ ബന്ധപ്പെട്ട ലാബില്‍ പരിശോധനക്ക് അയക്കുകയും ഐസിഡിഎസ് ജില്ല ഒഫീസിലേക്ക് റിപ്പോര്‍ട്ട് അയക്കുകയും ചെയ്തിട്ടുണ്ട്. 

കുടുംബശ്രിക്ക് എതിരേയുള്ള പരാതികുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓ ഡി നേറ്റര്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. കരുവാറ്റയിലുള്ള 19 അംഗന്‍വാടികള്‍ക്ക് വേണ്ടി 913 കിലോ അമൃതം പൊടിയാണ് വാങ്ങിയിട്ടുള്ളത്. ഇതിന്റെ വിതരണവും പള്ളിപ്പാട്, കുമാരപുരം എന്നിവിടങ്ങളിലെ അംഗന്‍വാടികളിലേക്കുള്ള അമൃതം പൊടി വീതരണവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

loader