ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ വയറ്റില്‍ മാലിന്യം 

മാഡ്രിഡ്: സ്പെയിനില്‍ കഴിഞ്ഞ ദിവസം തീരത്ത ചത്തുപൊങ്ങിയ തിമിംഗലത്തിന്‍റെ വയറ്റില്‍ കണ്ടെത്തിയത് 64 പൗണ്ട് ( ഏകദേശം 29 കിലഗ്രാം) മാലിന്യം. 33 അടി നീളമുള്ള തിമിംഗലത്തിന്‍റെ ജഡം ഫെബ്രുവരിയിലാണ് തീരത്ത് അടിഞ്ഞത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് തിമിംഗലത്തിന്‍റെ വയറ്റില്‍ മാലിന്യം കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

പ്ലാസ്റ്റിക് ബാഗുകള്‍, കയറുകള്‍, വീപ്പകള്‍, വലയുടെ ഭാഗങ്ങള്‍, തുടങ്ങിയ കടലിലേക്ക് തള്ളിവിടുന്ന മാലിന്യങ്ങളായിരുന്നു വയറ്റില്‍ കണ്ടെത്തിയത്. ശരീരത്തിനുള്ളിലെത്തിയ മാലിന്യം പുറന്തള്ളാനാകാതെ ഉണ്ടായ ആന്തരിക വീക്കം മൂലം രൂപപ്പെട്ട വ്രണമാണ് മരണകാരണമെന്ന് അധികൃതര്‍ പറഞ്ഞു.

2014ലെ കണക്ക് പ്രകാരം സമുദ്രങ്ങളില്‍ 5 ട്രില്യണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ വലുതും ചെറുതുമായ 270000 ടണ്‍ പ്ലാസ്റ്റിക് അംശങ്ങള്‍ സമുദ്രനിരപ്പിലുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം 12 ഓളം രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങത്തില്‍ കടല്‍വെള്ളത്തിന്‍റെ 83 ശതമാനവും പ്ലാസ്റ്റിക് കലര്‍ന്നിരിക്കുന്നതായി കണ്ടെത്തിയിരുന്നു.