ശ്വാസം മുട്ടിയാണ് മരണമെന്ന് പൊലീസ് മൃതദേഹത്തിന് കാൽപ്പാദമില്ല നാൽപത്തഞ്ച് വയസ്സ് പ്രായം
ഹൈദരാബാദ്: മാനസികാരോഗ്യ കേന്ദ്രത്തിൽ സ്ത്രീയുടെ മൃതദേഹം കാൽപ്പാദം ഛേദിച്ച നിലയിൽ കണ്ടെത്തി. ആരുടേതാണ് ബോഡി എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മനാസികാരോഗ്യ കേന്ദ്രത്തിന്റെ പുറകു വശത്തായാണ് ബോഡി കണ്ടെത്തിയത്. അതുവഴി കടന്നു പോയ വഴിയാത്രക്കാരിലൊരാളാണ് പൊലീസിൽ വിവരമറിയിച്ചത്. സ്ത്രീക്ക് നാൽപത്തഞ്ച് വയസ്സ് പ്രായം തോന്നിക്കും. ശ്വാസം മുട്ടിയാണ് സ്ത്രീ മരിച്ചതെന്ന് പൊലീസ് അനുമാനിക്കുന്നു.
ബോഡി കണ്ടെത്തിയതിന് ശേഷം ആശുപത്രിയിലെ മുഴുവൻ രോഗികളുടെയും വിവരങ്ങൾ പരിശോധിച്ചതായി ഡോക്ടേഴ്സ് പറഞ്ഞു. ഇവരിൽ ഒരാൾ പോലും കാണാതായിട്ടില്ല. അതിനാൽ ഹോസ്പിറ്റലിന് പുറത്തുള്ള ആളാകും ഈ സ്ത്രീ ഹോസ്പിറ്റൽ സൂപ്രണ്ട് ആയ ഡോക്ടർ ഉമാ ശങ്കർ പറയുന്നു. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയതിന് ശേഷം ശരീരം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് പോലീസ് നിഗമനം. അമ്പത്തിയാറ് ഏക്കറിലാണ് ആശുപത്രി കെട്ടിടവും പരിസരവും സ്ഥിതി ചെയ്യുന്നത്. മരിച്ച സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളും നിരീക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
