മകളെയും പീഡിപ്പിക്കാനുള്ള ശ്രമം നടന്നതോടെ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു.  ചൈൽഡ് ലൈൻ ഇടപെട്ടതോടെയാണ് വിവരം പൊലീസലെത്തിയത്.

കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് ഭർതൃസഹോദരന്മാർക്കെതിരെ പൊലീസ് കേസെടുത്തു. ഭയം കാരണം ഏറെക്കാലമായി വിവരം പുറത്തു പറയാൻ യുവതി തയ്യാറായിരുന്നില്ല. എന്നാൽ അതിക്രമം മകൾക്ക് നേരെയും തുടർന്നതോടെ ഇവർ ഭർതൃവീട്ടിൽ നിന്നും സഹോദരന്റെ വീട്ടിലേക്ക് മാറിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകളെയും പീഡിപ്പിക്കാനുള്ള ശ്രമം നടന്നതോടെ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ ഇടപെട്ടതോടെയാണ് വിവരം പൊലീസലെത്തിയത്. രണ്ട് പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ഭർതൃസഹോദരന്മാരായ രണ്ട് പേരെ പൊലീസ് തിരയുകയാണ്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.