805 കോടിയാണ് കൈമാറ്റ തുക. ക്രിസ്റ്റ്യാനോ ക്ലബ് വിട്ടു പോകുന്ന കാര്യം റയല്‍ മാഡ്രിഡ് ട്വിറ്ററിലൂടെ അറിയിച്ചു.

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റിസിലേക്ക്. റയല്‍ മാഡ്രിഡുമായി ഒമ്പത് സീസണുകളാണ് പോര്‍ച്ചുഗീസ് താരം പൂര്‍ത്തിയാക്കിയത്. നാലു വര്‍ഷത്തെ കരാറിലാണ് ഇറ്റാലിയന്‍ വമ്പന്‍മാരുമായി ക്രിസ്റ്റ്യാനോ കരാര്‍ ഒപ്പിട്ടത്. 805 കോടിയാണ് കൈമാറ്റ തുക. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്. ക്രിസ്റ്റ്യാനോ ക്ലബ് വിട്ടു പോകുന്ന കാര്യം റയല്‍ മാഡ്രിഡ് ട്വിറ്ററിലൂടെ അറിയിച്ചു. 

പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്തായതോടെയാണ് റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ പുറത്തു വന്നു തുടങ്ങിയത്. ഇറ്റാലിയന്‍ മാധ്യമമായ ടുട്ടോസ്പോര്‍ട്ടാണ് ആദ്യമായി താരം ഇറ്റാലിയന്‍ ക്ലബിലേക്ക് ചേക്കേറുമെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

എന്നാലിപ്പോള്‍ യുവന്റിന്റെ ഔദ്യോഗിക മാധ്യമ പ്രവര്‍ത്തകനായ റോമിയോ അഗ്രേസ്റ്റിയും ഇക്കാര്യം ഉറപ്പിച്ചു. ആദ്യം സാധാരണ ട്രാന്‍സ്ഫര്‍ ഒരു അഭ്യുഹമായി തള്ളിക്കളഞ്ഞെങ്കിലും പിന്നീട് കാര്യം ഗൗരവമേറിയതായി. പിന്നീട് ട്രാന്‍സ്ഫറുകളെ സംബന്ധിച്ച് യുവന്റസ് പുറത്തിറക്കിയ കുറിപ്പിലും ഇതേ സൂചനകള്‍ തന്നെയാണുള്ളത്. ഇതിനിടെ റൊണാള്‍ഡോ യുവന്റസുമായി മെഡിക്കല്‍ അടക്കം പൂര്‍ത്തിയാക്കിയെന്ന് വാര്‍ത്തകളും വന്നു. 

Scroll to load tweet…

റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ പല ഭാഗത്തു നിന്നും വന്നു കൊണ്ടിരിക്കെ അതിനു ശേഷം യുവന്റസിന്റെ ആദ്യ പ്രതികരണത്തില്‍ അവര്‍ അഭ്യൂഹങ്ങളെ നിഷേധിച്ചിരുന്നില്ല. ട്രാന്‍സ്ഫര്‍ വിപണിയിലെ എല്ലാ തരത്തിലുള്ള അവസരങ്ങളെയും മുതലെടുക്കുമെന്ന് യുവന്റസ് കുറിപ്പില്‍ പറഞ്ഞിരുന്നു. കരിയറിന്റെ പുതിയൊരു ഘട്ടവും പുതിയൊരു വെല്ലുവിളിയും ലഭിച്ചാല്‍ റൊണാള്‍ഡോ റയല്‍ വിടുമെന്ന് റോണോയുടെ ഏജന്റും പറഞ്ഞിരുന്നു.

Scroll to load tweet…
Scroll to load tweet…