കോട്ടയം: സിപിഎം നേതാക്കളായ കോടിയേരിയുടെയും പിണറായിയുടെയും മക്കളും പ്രവാസി വ്യവസായി രവി പിള്ളയും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്.
മരുതും കുഴിയിൽ കോടിയേരി താമസിക്കുന്ന നാല് കോടി രൂപ വില മതിക്കുന വീട് പ്രവാസി വ്യവസായിയുടെ മകളുടെ പേരിൽ നിന്നും കോടിയേരിയുടെ മകന്‍റെ പേരിൽ എങ്ങനെയെത്തി എന്നും അന്വേഷിക്കണം. ഇത് സംബന്ധിച്ച ലഭ്യമായ തെളിവുകൾ എൻഫോഴ്‌സ്‌മെന്‍റിന് കൈമാറുമെന്നും ഡീൻ പറഞ്ഞു.
