പ്രതിഷേധ പ്രകടനത്തിനിടെ മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊറേന എന്നിവിടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി
ദില്ലി: പട്ടിക ജാതി പീഡന നിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദില് വ്യാപക അക്രമം. പ്രതിഷേധ പ്രകടനത്തിനിടെ മധ്യപ്രദേശിലെ ഗ്വാളിയോര്, മൊറേന എന്നിവിടങ്ങളില് കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി . മധ്യപ്രദേശിൽ അഞ്ചു പേരും ഉത്തർ പ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരുമാണു കൊല്ലപ്പെട്ടത്. ഗ്വാളിയോറിലും മൊറേനയിലും പൊലീസ് കര്ഫൂ പ്രഖ്യാപിച്ചു. വെടിവയ്പിനിടെ പൊലീസുകാർ ഉൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രാജസ്ഥാനിലെ ബാർമേറിൽ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാർ തീയിടുകയും തകർക്കുകയും ചെയ്തു. ഒഡിഷയിലെ സാംബൽപുരിൽ സമരക്കാർ ട്രെയിൻ സർവീസ് തടഞ്ഞു.
പട്ടികജാതി, വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതി ഉത്തരവിലാണ് പ്രതിഷേധം.
#WATCH#BharatBandh over SC/ST protection act: Clash between protesters and Police in Ranchi. Several people injured #Jharkhandpic.twitter.com/nYc19J6oUu
— ANI (@ANI) April 2, 2018
അതേസമയം, 32 ശതമാനം ദളിതരുള്ള പഞ്ചാബിൽ സർക്കാർ പൊതുഗതാഗതം നിർത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും ഒരു ദിവസത്തെക്ക് റദ്ദാക്കി. കോൺഗ്രസും സിപിഐ യും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
