പത്തനംതിട്ട: എലിമുള്ളും പ്ലാലില്‍ പെൺകുട്ടി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് . കഴിഞ്ഞ ജനുവരി 2 നാണ് സാന്ദ്രയുടെ മൃതദേഹം വെള്ളച്ചാട്ടത്തില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഡിസംബർ മുപ്പത്തി ഒന്ന് ഉച്ചക്ക് ശേഷമാണ് സാന്ദ്രയെ വളർത്തമ്മയുടെ വീട്ടില്‍ നിന്നും കാണാതായത്. നാട്ടുകാരും വീട്ടകാരും വനത്തില്‍ ഉള്‍പ്പടെ എല്ലായിടത്തും തിരച്ചില്‍ നടത്തി സാന്ദ്രയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഉദ്ദേശം എൺപത് ആടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ കമഴ്ന്ന് കിടന്നനിലയിലായിരുന്നു മൃതദേഹം. മുറിവുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.
കൈ കാലുകളില്‍ പരിക്ക് പറ്റിയ ലക്ഷണങ്ങളും ഇല്ലായിരുന്നു. ആത്മഹത്യ ആണന്നുള്ള പ്രാഥമിക നിഗമനത്തില്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടത്തു. എന്നാല്‍ മരണത്തില്‍ സംശയം ഉണ്ടന്ന് കാണിച്ച് നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിലിന് രൂപംനല്‍കി
സ്വന്തം അമ്മ ഉപേക്ഷിച്ച് പോയ സാന്ദ്ര വളർത്തമ്മക്ക് ഒപ്പമായിരുന്നു താമസം. വളർത്തമ്മയും മരിച്ചതോടെ സാന്ദ്ര ഒറ്റപ്പെട്ടു. വളർത്തമ്മയുടെ ബന്ധുക്കള്‍ക്ക് ഒപ്പാമായിരുന്നു പിന്നീട് താമസം. പ്ലസ്സ്ടുവരെ പഠിച്ച് സാന്ദ്ര വളർത്തമ്മയുടെ മരണ ശേഷം പഠനവും മുടങ്ങി.
സാന്ദ്രക്ക് അവസാനം തങ്ങിയ വീട്ടില്‍ വച്ച് മർദ്ദനം മേറ്റിരുന്നതായും ആരോപണം ഉണ്ട്. വനത്തിലുള്ളിലെ വെള്ളച്ചാട്ടത്തിന് സമിപം പകല്‍ പോലും ആരും എത്തുന്ന പതിവ് ഇല്ലായിരുന്നു. ഈസ്ഥലത്ത് എങ്ങന എത്തി, ആത്മഹത്യയാണങ്കില്‍ എന്തായിരുന്നു കാരണം, കൊലാപാതകമാണോ എങ്കില്‍ ഇതിന് പിന്നില്‍ ആരാണ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവർക്ക് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
