കൊല്ലം ട്രിനിറ്റി സ്കൂളിലെ ഗൗരി നേഹയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്‍റെ അഭിപ്രായം തേടി മനുഷ്യാവകാശ കമ്മീഷൻ. ഗൗരിയുടെ അച്ഛൻ പ്രസന്നകുമാറിന്‍റെ പരാതിയിലാണ് കമ്മീഷന്‍റെ നടപടി.

ഗൗരിയുടെ മരണം നടന്നിട്ട് മാസം അഞ്ചാകുന്നു..പൊലീസിന്‍റെ അന്വേഷണം എങ്ങുമെത്തിയില്ല...കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന് ചോദ്യത്തിന് പൊലീസിന് മറുപടിയില്ല. ആരോപണവിധേയരായ അധ്യാപികമാര്‍ ജാമ്യത്തില്‍.. മുഖ്യമന്ത്രിയേയും ഡിജിപിയേയും പല തവണ കണ്ടിട്ടും അന്വേഷണം മുന്നോട്ട് നീങ്ങുന്നില്ല..തുടര്‍ന്നാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയും നല്‍കി...ഈ പരാതിയില്‍ ഉടൻ നിലപാട് അറിയിക്കാനാണ് കമ്മീഷൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്..ആഭ്യന്തര സെക്രട്ടറിയാണ് വിശദീകരണം നല്‍കേണ്ടത്..അടുത്ത മാര്‍ച്ച് മൂന്നിന് കൊല്ലത്ത് നടക്കുന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗില്‍ കേസ് പരിഗണിക്കും...ആരോപണ വിധേയരായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത പ്രിൻസിപ്പാളിനെതിരെയും ഗൗരിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെയും അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കാൻ വൈകുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.