കൊച്ചി: കൊച്ചിയില്‍ കോളേജ് വിദ്യാര്‍ഥിനി മിഷേലിനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുവിനെതിരെ കേസെടുക്കും . ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുക്കുക. ഇയാൾ മിഷേലിനെ മർദ്ദിച്ചിട്ടുണ്ടെന്ന് മിഷേലിന്‍റെ സുഹൃത്തിന്‍റെ മൊഴി.

മാര്‍ച്ച് ആറിനാണ് മിഷേല്‍ ഷാജി എന്ന സി എ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. പാലാരിവട്ടത്തെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്ന മിഷേല്‍ തലേന്ന് വൈകിട്ട് കലൂരിലെ പള്ളിയില്‍ പോയതിന് ശേഷം കാണാതാകുകയായിരുന്നു. എന്നാല്‍ കൊലപാതകം എന്ന് സംശയിക്കാവുന്ന തെളിവുകള്‍ ലഭിക്കാത്തതാണ് പോലീസിനെ അലട്ടുന്നത്.