അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് വീട്ടുകാരുടെ പരാതി താരയും മകള്‍ അമേഘയും മരിച്ചത് മലപ്പുറം വട്ടംകുളത്ത് ഭര്‍ത്തിന്‍റെ വീട്ടിലാണ് തീപൊള്ളലേറ്റ് മരിച്ചത് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യം

മലപ്പുറം വട്ടംകുളത്ത് അമ്മയും മകളും പൊള്ളലേറ്റ് മരിച്ചത് കൊലപാതകമെന്ന് ബന്ധുക്കൾ. മകളെയും കുഞ്ഞിനെയും ഭർത്താവ് കൊലപ്പെടുത്തി എന്നാണ് മരിച്ച യുവതിയുടെ അച്ഛന്റെ പരാതി.

കഴിഞ്ഞ മാസം പതിനാറിനാണ് വട്ടംകുളം മഠത്തില്‍ വളപ്പില്‍ ബിജുവിന്‍റെ ഭാര്യ താരയും മകള്‍ ആറുവയസുകാരി അമേഘയും ഭര്‍ത്താവിന്‍റെ വീട്ടില്‍ തിപൊള്ളലേറ്റ് മരിച്ചത്.

വീടുപണി നടക്കുന്നതിനിടയില്‍ രാവിലെ പത്തുണിയോടെ മകളേയും കൂട്ടി വീടിന്‍റെ മുകളിലത്തെ മുറിയിലേക്ക് പോയ താര മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിജു പൊലീസിന് നല്‍കിയ മൊഴി.എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്നും സാഹചര്യതെളിവുകള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും താരയുടെ കുടുംബം പറഞ്ഞു.

കൊലപാതത്തിലും കേസ് മറച്ചുവക്കുന്നതിലും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും പങ്കുണ്ടെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് താരയുടെ വീട്ടുകാരുടെ ആവശ്യം.

പൊന്നാനി പൊലീസാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.അന്വേഷണം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ നീതി തേടി കോടതിയെ സമീപിക്കാനാണ് താരയുടെ വീട്ടുകാരുടെ തീരുമാനം.