Asianet News MalayalamAsianet News Malayalam

രാഷ്ട്രപതിക്ക് തൃശൂരിൽ വധഭീഷണി; ക്ഷേത്ര പൂജാരി അറസ്റ്റില്‍

മൂന്ന് ദിവസത്തെ കേരള  സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഉച്ചയോടെയാണ് തലസ്ഥാനത്തെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. 

Death threat against Indian president Ramnath kovind
Author
Thrissur, First Published Aug 6, 2018, 8:57 AM IST

തൃശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണി മുഴക്കിയ ഒരാള്‍ അറസ്റ്റില്‍. വധഭീഷണി മുഴക്കിയ പൂജാരിയായ ജയരാമനാണ് പിടിയിലായത്. ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ് ജയരാമൻ . ഇയാള്‍  പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച്  രാഷ്ട്രപതിക്കെതിരെ വധഭീഷണി മുഴക്കുകയായിരുന്നു. 

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു വധഭീഷണിയെത്തിയത്. മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്ന് ജയരാമന്‍ പൊലീസിനോട്പറഞ്ഞതായി പൊലീസ് അറിയിച്ചു. സെന്‍റ് തോമസ് കോളേജിന്‍റെ സെന്‍റിനറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ വേദിക്ക് ബോംബ് വയ്ക്കുമെന്നായിരുന്നു ഇയാള്‍ ഭ ീഷണി മുഴക്കിയത്. നാളെ രാഷ്ട്രപതി ഗുരുവായൂർ സന്ദർശിക്കാനിരിക്കെയാണ് വധഭീഷണിയെത്തിയത്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കി.

മൂന്ന് ദിവസത്തെ കേരള  സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഉച്ചയോടെയാണ് തലസ്ഥാനത്തെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഞായറാഴ്ച രാജ്ഭവനിൽ തങ്ങിയ രാഷ്ട്രപതി ഇന്ന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി സെമിനാർ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് കൊച്ചിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് തൃശൂരിലെത്തുന്ന രാഷ്ട്രപതി സെന്‍റ് തോമസ് കോളേജിന്‍റെ സെന്‍റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഈ പരിപാടികള്‍ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി തിരികെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി  2.45 ന് പ്രത്യേക വിമാനത്തിലാണ് മടങ്ങുക.

Follow Us:
Download App:
  • android
  • ios