ശ്രീജിത്തിന്‍റെ അനുഭവം രണ്ടാമത്തെ മകനുമുണ്ടാകുമെന്ന് ഭീഷണി പൊലീസിനെതിരായ പരാതിയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യം
കൊച്ചി: വരാപ്പുഴയില് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. ഭാര്യയെയും അമ്മയെയും അഭിസംബോധന ചെയ്താണ് കത്ത് അയച്ചിരിക്കുന്നത്. പൊലീസിനെതിരായ പരാതിയിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ശ്രീജിത്തിന്റെ അനുഭവം രണ്ടാമത്തെ മകനുമുണ്ടാകുമെന്നും ഭീഷണി കത്തില് പറയുന്നു.
ആറ്റിങ്ങൽ റൂറൽ എസ്പിയുടെ ഷാഡോ സംഘത്തിന്റെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. അഭിഭാഷകനുമായി ആലോചിച്ച ശേഷം പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. അതേസമയം ഭീഷണി കത്തുകളില് മേല്വിലാസം വയ്ക്കുക പതിവല്ലെന്നും അതുകൊണ്ടുതന്നെ ഷാഡോ സംഘത്തിന്റെ പേരില് വന്ന കത്തിന്റെ ആധികാരികതയിൽ അന്വേഷണസംഘം സംശയം പ്രകടപ്പിച്ചു. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ശ്രീജിത്തിന്റെ മരണത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
