ഇതോടെ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 80 ആയി

തിരുവനന്തപുരം; പ്രളയക്കെടുതിയില്‍ കേരളത്തില്‍ ഇന്ന് മാത്രം മരിച്ചത് 47 പേര്‍. ഇതോടെ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 80 ആയി. തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി 14 പേര്‍ മരിച്ചു. മലപ്പുറം ഉറുങ്ങാട്ടേരിയിലെ ഓടക്കയത്ത് ഉരുള്‍പൊട്ടി ഏഴ് പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായി. കൂടരഞ്ഞിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. 

തൃശൂര്‍ അതിരപ്പിള്ളിയക്ക് സമീപം ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. പൂമലയില്‍ വീട് തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടി നവജാത ശിശു അടക്കം മൂന്ന് കുടുംബങ്ങളിലെ എട്ട് പേര്‍ മരിച്ചു. കോഴിക്കോട് മാവൂര്‍ ഊര്‍ക്കടവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. ഇടുക്കിയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും പത്തുപേര്‍ മരിച്ചു. ദേവികുളത്ത് മണ്ണിടിഞ്ഞ് ഒരു വീട്ടിലെ നാല് പേര്‍ മരിച്ചു. നെടുങ്കണ്ടത്തെ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു.