കരക്കാസ്: വെനസ്വേലയിൽ സര്‍ക്കാര്‍ വിരുദ്ധ റാലികൾക്ക് നേരെയുണ്ടായ വെടിവയ്പിൽ രണ്ട് മരണം. ഒരു യുവാവും ഒരു സ്ത്രീയുമാണ് മരിച്ചത്. പ്രസിഡന്‍റ് നിക്കോളാസ് മദൂറോ രാജി വയ്ക്കുക, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തുക,തടവിലാക്കിയ പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പതിനായരങ്ങൾ നിരത്തിലിറങ്ങിയത്. പൊലീസിനെ ആക്രമിച്ചതിനാലാണ് വെടിവച്ചതെന്നാണ് മദൂറോ നൽകുന്ന വിശദീകരണം. 30പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.