ന്യൂനമര്‍ദ്ദം കൂടുതല്‍ അടുത്ത്; ലക്ഷദ്വീപില്‍ വന്‍നാശമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

First Published 13, Mar 2018, 9:54 PM IST
deep depression in indian ocean
Highlights
  • ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 300 കി.മീ മാത്രം അകലെയാണ് ന്യൂനമര്‍ദ്ദമുള്ളത്. അടുത്ത 24 മണിക്കൂറിനകം ഇത് അതിതീവ്രന്യൂനമര്‍ദ്ദമായി മാറി തെക്ക്-പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങും.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും 390 കിലോ മീറ്റര്‍ അകലെ രൂപം കൊണ്ട് ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദ അവസ്ഥയില്‍ നിന്നും അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിക്കൊണ്ടിരിക്കുയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 300 കി.മീ മാത്രം അകലെയാണ് ന്യൂനമര്‍ദ്ദമുള്ളത്. അടുത്ത 24 മണിക്കൂറിനകം ഇത് അതിതീവ്രന്യൂനമര്‍ദ്ദമായി മാറി തെക്ക്-പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങും. ന്യൂനപക്ഷം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന പക്ഷം ലക്ഷദ്വീപില്‍ വന്‍നാശനഷ്ടമുണ്ടാക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

അതേസമയം ഓഖി ചുഴലിക്കാറ്റിനെ അപേക്ഷിച്ച് പുതിയ ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിച്ചേക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുസംബന്ധിച്ച സൂചനകള്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

loader