മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു മുഖ്യമന്ത്രിക്കും പാർട്ടി അധ്യക്ഷനും ദീപക് രാജിക്കത്ത് നൽകി
മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിർന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാർട്ടി അധ്യക്ഷനും രാജിക്കത്ത് നൽകി. എന്നാൽ മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല.
ബിരുദ മണ്ഡലം വഴി സംസ്ഥാന നിയമസഭ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദീപക് സാവന്തിന്റെ കാലാവധി അടുത്തമാസം പൂർത്തിയാകും. ജൂൺ 25 നാണ് ബിരുദ മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് . 28നാണ് വോട്ടെണ്ണൽ. ശിവസേന തിങ്കളാഴ്ച വിലാസ് പൊട് നിസിനെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചതോടെയാണ് ദീപക് സാവന്തിന്റെ ഈ അപ്രതീക്ഷിത രാജി.
