ദില്ലി : പുകമഞ്ഞിൽ വെളിച്ചക്കുറവ്​ മൂലം ദില്ലിയിൽ നിന്നുള്ള 33 ട്രെയിനുകൾ വൈകിയോടുന്നു. അഞ്ച്​ ട്രെയിനുകളുടെ സമയം റെയിൽവെ പുനഃക്രമീകരിക്കുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്​തു. കഴിഞ്ഞ ആഴ്​ച അവസാനത്തിലും ദില്ലിയിലെ പുകമഞ്ഞ്​ കാരണം ട്രെയിൻ, വിമാന സർവീസുകൾക്ക്​ തടസം നേരിട്ടിരുന്നു.

നൂറിൽ അധികം ട്രെയിനുകൾ ലക്ഷ്യസ്​ഥാനത്ത്​ എത്താനും പുറപ്പെടാനും വൈകി. സർവീസ്​ ഒാപ്പറേറ്റ്​ ​ചെയ്യുന്നതിനെയും ഇത്​ ബാധിച്ചിട്ടുണ്ട്​. ഇൗ ആഴ്​ച 64 ട്രെയിനുകളാണ്​ പുകമഞ്ഞിൽ കുരുങ്ങി വൈകിയത്​. ഒട്ടേറെ ട്രെയിനുകൾ പുനഃക്രമീകരിക്കുകയും റദ്ദാക്കുകയും ചെയ്​തു. ഇൗ മാസം ആദ്യം മുതൽ ദില്ലിയിലെ തലസ്​ഥാന മേഖലയിലെ അന്തരീക്ഷ മലിനീകരണ തോത്​ വായു ഗുണനിലവാര സൂചിക പ്രകാരം അസഹനീയമായി മാറിയിട്ടുണ്ട്​. യൂനൈറ്റഡ്​ എയർലൈൻസ്​ ദില്ലിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇതിനാല്‍ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്