Asianet News MalayalamAsianet News Malayalam

നാല്​ വയസുകാരിയെ സഹപാഠി പീഡിപ്പിച്ച കേസ്; മുന്നോട്ടുപോകാനാകാതെ പൊലീസ്​

Delhi 4yearold booked for rape Legal experts say no grounds to register case
Author
First Published Nov 24, 2017, 10:01 AM IST

ദില്ലി: നാല്​ വയസുകാരിയെ മാനഭംഗത്തിനിരയാക്കിയ സഹപാഠിക്കെതിരെ കേസുമായി മുന്നോട്ടുപോകുന്നതിൽ പൊലീസിന്​ ആശയക്കുഴപ്പം. വെസ്​റ്റ്​ ദില്ലിയിലെ സ്​കൂളിൽ പെൺകുട്ടിയെ പെൻസിൽ ഉപയോഗിച്ചും വിരൽ ഉപയോഗിച്ചും നാല്​ വയസുകാരൻ സഹപാഠി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ്​ പൊലീസിന്​ നടപടിയെടുക്കാൻ കഴിയാത്തത്​. ഏഴ്​ വയസിന്​ താഴെയുള്ള കുട്ടികളുടെ പ്രവൃത്തി കുറ്റകൃത്യമായി കാണരുതെന്നും പ്രോസിക്യൂഷൻ നടപടികൾക്ക്​ വിധേയമാക്കരുതെന്നുമുള്ള ​ഐ.പി.സി വ്യവസ്​ഥകൾ ചൂണ്ടിക്കാട്ടിയാണ്​ പൊലീസ്​ നടപടികളിൽ നിന്ന്​ വിട്ടുനിൽക്കുന്നത്​. 

പ്രശ്​നത്തിൽ വിശദമായ നി​യമോപദേശത്തിന്​ ശേഷം മാത്രം നടപടി മതിയെന്ന നിലപാടിലാണ്​ പൊലീസ്​. ഇരയും സംശയിക്കപ്പെടുന്നവനും ചെറിയ കുട്ടികൾ ആയതിനാൽ ഇക്കാര്യത്തിൽ സമഗ്രമായ പരിശോധന നടത്തിയേ നടപടികളിലേക്ക്​ പോകൂ എന്നും പൊലീസ്​ പറയുന്നു.​ ഐ.പി.സി 82 പ്രകാരം ഏഴ്​ വയസിന്​ താഴെയുള്ളവരെ പ്രോസിക്യൂഷൻ നടപടികൾക്ക്​ വിധേയമാക്കാൻ പാടില്ലെന്ന്​ ദില്ലി പൊലീസ്​ മുഖ്യവക്​താവ്​ ദീപേന്ദ്ര പതക്​ ചൂണ്ടിക്കാട്ടി.

അവരുടെ പ്രവർത്തികൾ ഒരു കുറ്റകൃത്യമായും നിയമവ്യവസ്​ഥ കാണുന്നില്ല. പെൺകുട്ടിയുടെ അമ്മയാണ്​ കഴിഞ്ഞ 18ന്​ പരാതിയുമായി എത്തിയതും ഇതെ തുടർന്ന്​ കേസ്​ രജിസ്​റ്റർ ചെയ്​തതും. എന്നാൽ ഇതിൽ എഫ്​.​ഐ.ആർ രജിസ്​റ്റർ ചെയ്യുന്നതാണ്​ പൊലീസിനെ കുഴക്കുന്നത്​. പരാതിയുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ്​ പറഞ്ഞു. എന്നാൽ എഫ്​.​ഐ.ആർ രജിസ്​റ്റർ ചെയ്യുന്നതിന്​ പോലും സാഹചര്യമില്ലെന്നാണ്​ നിയമവിദഗ്​ദർ പറയുന്നത്​.

ഏഴ്​ വയസിന്​ മുമ്പ്​ കുട്ടികൾക്ക്​ നിയമനടപടികളിൽ നിന്ന്​ നിയമം പരിരക്ഷ നൽകുന്നുണ്ട്​. എഫ്​.​ഐ.ആർ രജിസ്​റ്റർ ചെയ്യുന്നത്​ അനുവദിച്ചുകൂടാത്തതും തെറ്റായ നടപടിയുമാണെന്ന്​ സുപ്രീംകോടതി അഭിഭാഷക ​ഐശ്വര്യ ഭാട്ടി പറയുന്നു. ഏഴ്​ വയസിന്​ താഴെയുള്ളവരുടെ പ്രവൃത്തി ക്രിമിനൽ താൽപര്യത്തോടെയുള്ളതല്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടുന്നു.
 

Follow Us:
Download App:
  • android
  • ios