ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ തലവൻ ഡോ.എ കെ ബിസോയിക്കെതിരെയാണ് നഴ്സുമാരുടെ പരാതി
ദില്ലി: വകുപ്പ് മേധാവിയുടെ മോശം പെരുമാറ്റത്തിനെതിരെ ദില്ലി എയിംസിലെ നേഴ്സുമാർ പ്രധാനമന്ത്രിക്ക് കത്ത് എഴുതി. വനിത നേഴ്സുമാരോട് അശ്ലീല ചുവയോടെ സംസാരിക്കുന്നു, അധിക്ഷേപകരമായി വാക്കുകൾ ഉപയോഗിക്കുന്നു എന്നിവയാണ് ആരോപണം. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ തലവൻ ഡോ.എ കെ ബിസോയിക്കെതിരെയാണ് പരാതി. ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.
Scroll to load tweet…


