ദില്ലി: സഹപ്രവര്‍ത്തകയെ നോക്കി സ്വയംഭോഗം ചെയ്‍തുവെന്ന്‌ പരാതിയില്‍ പൊലീസ്‌ ഉദ്യോഗസ്ഥന്‌ സസ്‍പെന്‍ഷന്‍. സഹപ്രവര്‍ത്തകയായ പൊലീസ്‌ ഉദ്യോഗസ്ഥ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയ പരാതിയിലാണ്‌ നടപടി. ദില്ലിയിലെ ജറോദ കലന്‍ പൊലീസ്‌ ട്രെയിനിങ്‌ കോളജിലാണ്‌ സംഭവം.

മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന്‍ മറ്റൊരു സഹപ്രവര്‍ത്തകയോടും അപമര്യാദമായി പെരുമാറിയതായി പരാതിയുണ്ട്‌. അനുവാദമില്ലാതെ ശരീരഭാഗങ്ങളില്‍ സ്‍പര്‍ശിച്ചതായാണ്‌ പരാതി. മോശമായി പെരുമാറിയതിന്‌ മാപ്പ്‌ പറഞ്ഞില്ലെങ്കില്‍ ഉയര്‍ന്ന പൊലിസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കുമെന്ന്‌ സഹപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ മാപ്പു പറയാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായിരുന്നില്ല.

പിന്നീട്‌ മറ്റൊരു പൊലീസ്‌ ഉദ്യോഗസ്ഥയുടെ അടുത്തെത്തി വസ്‍ത്രം പൊക്കി കാണിക്കുകയും സ്വയംഭോഗം ചെയ്യുകയുമായരുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. പരാതിയെ തുടര്‍ന്ന്‌ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ആരോപിതനായ പൊലീസ്‌ ഉദ്യോഗസ്ഥനെ പരാതിക്കാരി തിരിച്ചറിഞ്ഞതായി ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.