ലൈംഗികാരോപണ കേസില്‍ ദി എന്‍ര്‍ജി ആന്‍റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ മേധാവി ആര്‍ കെ പച്ചൗരിക്കെതിരെ മതിയായ തെളിവുകള്‍ ഉള്ളതായി ദില്ലിയിലെ സാകേത് കോടതി കണ്ടെത്തി. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്സില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപ്പത്രവും കോടതി സ്വീകരിച്ചു. കുറ്റപ്പത്രത്തിന്‍റെ പകര്‍പ്പ് ജൂലൈ 11നകം പച്ചൗരിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
ടെറിയിലെ ഗവേഷകയെ പീഡിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നതോടെ കാലവസ്ഥാ ശാസ്‌ത്രജ്ഞനായ ആര്‍ കെ പച്ചൗരിയെ ടെറിയുടെ തലപ്പത്ത് നിന്ന് മാറ്റിയെങ്കിലും പുതിയ തസ്തിക ഉണ്ടാക്കി മാനേജ്മെന്‍റ് പച്ചൗരിയെ തിരികെ കൊണ്ടു വന്നിരുന്നു. ഇതില്‍ വ്യപക പ്രതിഷേധം ഉയര്‍ന്നതോടെ ആര്‍ കെ പച്ചൗരി നീണ്ട അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
