ബവാനയിലെ ഇന്‍ഡസ്ട്രിയിൽ ഏരിയയിൽ ഉണ്ടായ തീപിടുത്തത്തില്‍ ഫാക്ടറി ഉടമ മനോജ് ജെയിനിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരിക്കുന്നത്. അപകടത്തില്‍ പതിനേഴ് പേർ വെന്തുമരിച്ചു. മരിച്ചവരിൽ സ്ത്രീകളുമുണ്ടെന്ന് സൂചന. ബവാന പ്രദേശത്തെ സെക്ടർ അഞ്ചിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്ത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. താഴത്തെ നിലയിലെ കാർപ്പെറ്റ് ഫാക്ടറിയിൽ നിന്നാണ് തീപടർന്നത്. മുകൾ നിലകളിലെ പ്ലാസ്റ്റിക്ക് ഫാക്ടറിയിലേക്കും പടക്ക നിർമ്മാണ ശാലയിലേക്കും തീപടരുകയായിരുന്നു.

ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തീപിടുത്തമുണ്ടായത്. 30 യൂണിറ്റ് ഫയർഎഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത് . തീയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി രണ്ടാം നിലയിൽ നിന്ന് ചാടി ഒരാളുടെ കാലൊടിഞ്ഞു.